വിമാനങ്ങള്‍ക്കു നുണബോംബ് വർഷം
Friday, July 25, 2025 4:48 AM IST
ന്യൂഡൽഹി: എയർലൈൻസുകളെ ലക്ഷ്യമിട്ട് നുണബോംബുകളുടെ വർഷം. ഈ വർഷം ജൂലൈ 20 വരെ 60 വ്യാജബോംബ് ഭീഷണികളാണ് രാജ്യത്തെ വിമാനക്കമ്പനികൾക്ക് ലഭിച്ചത്. 2022 മുതൽ ജൂലൈ 20 വരെ 881 നുണബോംബുകൾ ‘പൊട്ടി’യതായി സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയുടെ (ബിസിഎഎസ്) കണക്കുകൾ പറയുന്നു.
ഇത്തരം ഭീഷണികൾ കൈകാര്യം ചെയ്യുന്നതിന് ബിസിഎഎസ് ശക്തമായ പ്രോട്ടോക്കോളുകൾ നിർബന്ധമാക്കിയിട്ടുണ്ടെന്ന് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ, വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൽ പറഞ്ഞു. 2024ൽ 728 വ്യാജബോംബ് ഭീഷണികളാണുണ്ടായത്. 2023ലും 2022ലും യഥാക്രമം 71 ഉം 13 ഉം വ്യാജബോംബ് ഭീഷണികൾ ലഭിച്ചു.