ഡ്രോൺ ഉപയോഗിച്ച് വിക്ഷേപിക്കാവുന്ന മിസൈൽ പരീക്ഷിച്ച് ഇന്ത്യ
Saturday, July 26, 2025 1:01 AM IST
ന്യൂഡൽഹി: ഡ്രോൺ ഉപയോഗിച്ച് വിക്ഷേപിക്കാവുന്ന പ്രിസിഷൻ ഗൈഡഡ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ.
വെള്ളിയാഴ്ച ആന്ധ്രപ്രദേശിലെ കര്‍ണൂലിലാണ് യുഎവി ലോഞ്ച്ഡ് പ്രിസിഷന്‍ ഗൈഡഡ് മിസൈല്‍ (യുഎല്‍പിജിഎം)-വി3-ന്റെ പരീക്ഷണം ഡിആര്‍ഡിഒ നടത്തിയത്. സമതലങ്ങളിലും ഉയർന്ന പ്രദേശങ്ങളിൽനിന്നും വിക്ഷേപിക്കാൻ കഴിയും.
ഭാരം കുറഞ്ഞതും, കൃത്യതയുള്ളതും വിവിധ വ്യോമ പ്ലാറ്റ്ഫോമുകളുമായി പൊരുത്തപ്പെടുന്നതുമാണ് മിസൈല്‍. ഇത് യുദ്ധസാഹചര്യങ്ങളില്‍ തന്ത്രപരമായ മുന്നേറ്റം സൈന്യത്തിന് നല്‍കും. ഈ പരീക്ഷണം ഇന്ത്യയുടെ മിസൈല്‍ ശേഷിക്ക് വലിയൊരു മുന്നേറ്റമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സമൂഹമാധ്യമത്തിൽ കുറിച്ചു.