രാജ്യസഭയിൽ തമിഴ്നാട്ടിൽനിന്ന് ഒഴിവ്
Friday, July 25, 2025 4:48 AM IST
ന്യൂഡൽഹി: രാജ്യസഭയിലെ തമിഴ്നാട്ടിൽനിന്നുള്ള ആറ് എംപിമാരുടെ കാലാവധി അവസാനിച്ചു. ഇതിൽ ഡിഎംകെയുടെ പി. വിൽസൺ വീണ്ടും ഉപരിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഡിഎംകെയുടെ എം. മുഹമ്മദ് അബ്ദുള്ള, എം ഷൺമുഖം, പി. വിൽസൺ എന്നിവരുടെയും എഡിഎംകെയുടെ എൻ. ചന്ദ്രശേഖരൻ, പിഎംകെയിലെ അൻപുമണി രാംദാസ്, എംഡിഎംകെയിലെ വൈകോ എന്നിവരുടെയും കാലാവധിയാണ് ഇന്നലെ അവസാനിച്ചത്.
കാലാവധി അവസാനിച്ച എംപിമാർക്ക് യാത്രയയപ്പ് നൽകി. ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ്, ജെപി നദ്ദ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ വിരമിച്ച എംപിമാരുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു.