സുഹൃദ്ബന്ധം ദുരുപയോഗിക്കുന്നതിനെതിരേ ഡൽഹി ഹൈക്കോടതി
Saturday, July 26, 2025 2:44 AM IST
ന്യൂഡൽഹി: സമ്മതമില്ലാതെയുള്ള ലൈംഗികബന്ധത്തിന് സുഹൃദ്ബന്ധം അവകാശം നൽകുന്നില്ലെന്ന നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി.
സൗഹൃദത്തിലായതിനുശേഷം പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്ന കേസിൽ കുറ്റാരോപിതന് ജാമ്യം നിഷേധിച്ചുകൊണ്ടായിരുന്നു കോടതി പരാമർശം.
പെണ്‍കുട്ടി പ്രായപൂർത്തിയായതാണെന്നും ലൈംഗികബന്ധത്തിനു സമ്മതം അറിയിച്ചെന്നുമുള്ള വാദങ്ങൾ പോക്സോ അടക്കമുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുള്ള പ്രതി ചൂണ്ടിക്കാട്ടിയെങ്കിലും ഡൽഹി പോലീസ് ജാമ്യത്തെ എതിർത്തു.