സ്കൂളുകളിൽ ബോംബ് ഭീഷണി
Thursday, July 24, 2025 2:09 AM IST
ലക്നോ: ഉത്തർപ്രദേശിലെ ആഗ്ര, മീററ്റ്, കാൺപുർ നഗരങ്ങളിലെ സ്വകാര്യസ്കൂളുകളിൽ ഇ മെയിലിലൂടെ ബോംബ് ഭീഷണി. ഇതേത്തുടർന്ന് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും വിശദമായ അന്വേഷണം നടത്തിയെങ്കിലും സംശയകരമായതൊന്നും കണ്ടെത്തിയില്ല.
ആഗ്രയിലെ ശ്രീറാം, ഗ്ലോബൽ എന്നീ സ്കൂളുകൾക്കും മീററ്റിലെ ദിവാൻ പബ്ലിക് സ്കൂളിനും കാൺപുരിലെ പതിനഞ്ചോളം സ്കൂളുകൾക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്.