നിയമസഭയിൽ മന്ത്രി റമ്മി കളിച്ചതിനെക്കുറിച്ച് അന്വേഷണം
Friday, July 25, 2025 4:49 AM IST
മുംബൈ: മഹാരാഷ്ട്ര കൃഷി മന്ത്രി മാണിക് റാവു കോക്കാതെ നിയമസഭയിൽ റമ്മി കളിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലെജിസ്ലേറ്റർസെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തി.
ലെജിസ്ലേറ്റീവ് സമ്മേളനത്തിനിടെ ഉച്ചയ്ക്ക് 1.40 ന് മന്ത്രി റമ്മി കളിക്കുന്നതു ചിത്രീകരിച്ച വീഡിയോ ക്ലിപ്പ് എംഎൽഎമാരായ റോഹിത് പവാറും ജിതേന്ദ്ര അവ്ഹാദും സമൂഹമാധ്യമങ്ങളിൽ നേരത്തേ പങ്കുവച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. പൊതുമരാമത്ത് മന്ത്രി ശിവേന്ദ്രസിംഗ് ഭോസലെയും ബിജെപി എംഎൽസിയും മന്ത്രി കോക്കാതെയ്ക്കു സമീപമിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മുകളിലുള്ള ഗ്യാലറികളിൽ നിന്ന് ചിത്രീകരിച്ചതാണ് ദൃശ്യമെന്ന് വ്യക്തമാണ്.