ധർമസ്ഥല കൂട്ടക്കുരുതി: എസ്ഐടി അന്വേഷണം തുടങ്ങി
Saturday, July 26, 2025 1:01 AM IST
ബെൽത്തങ്ങാടി: ധർമസ്ഥലയിലെ കൂട്ടക്കുരുതിയും പോലീസ് സ്റ്റേഷനിലെ അനധികൃത കസ്റ്റഡി പീഡനങ്ങളും സ്വത്ത് തിരിമറിയും അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘം(എസ്ഐടി) ഇന്ന് ബെൽത്തങ്ങാടിയിലെത്തും.
ആഭ്യന്തര സുരക്ഷാവിഭാഗം ഡിജിപി പ്രണബ് മൊഹന്തിയുടെ മേൽനോട്ടത്തിൽ റിക്രൂട്ട്മെന്റ് ഡിഐജി എം.എൻ. അനുചേതിന്റെ നേതൃത്വത്തിലാണ് അന്വേഷണം.