ഗുജറാത്തില്‍ അല്‍-ഖ്വയ്ദ ഭീകരര്‍ അറസ്റ്റില്‍
Thursday, July 24, 2025 2:09 AM IST
അഹമ്മദാബാദ്: ഗുജറാത്തില്‍ നാല് അല്‍-ഖ്വയ്ദ ഭീകരര്‍ അറസ്റ്റില്‍. അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള നാല് ഭീകരരെ അറസ്റ്റ് ചെയ്ത വിവരം ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡാണ് പുറത്തുവിട്ടത്.
നാലുപേരെയും ചോദ്യം ചെയ്തുവരികയാണെന്ന് ഗുജറാത്ത് എടിഎസ് അറിയിച്ചു. പ്രതികള്‍ക്ക് വളരെക്കാലമായി ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓപ്പറേഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് നല്‍കുമെന്ന് എടിഎസ് വ്യക്തമാക്കി.