തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കേണ്ടിവരുമെന്ന് ആർജെഡി
Friday, July 25, 2025 4:48 AM IST
പാറ്റ്ന: ബിഹാറിൽ വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയുടെ മറവിൽ ലക്ഷക്കണക്കിന് വോട്ടർമാരെയാണു നിഷ്കരുണം നീക്കം ചെയ്തിരിക്കുന്നതെന്നും ഇങ്ങനെപോയാൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കേണ്ടി വരുമെന്നും ആർജെഡി നേതാവ് തേജസ്വി യാദവ്.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് സഖ്യകക്ഷികളുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന തേജസ്വി യാദവിന്റെ പ്രഖ്യാപനം പരാജയം മുന്നിൽക്കണ്ടുള്ളതാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ലാലൻ സിംഗ് ആരോപിച്ചു.