മോദി-ഷാ കൂടിക്കാഴ്ച
Thursday, July 24, 2025 2:09 AM IST
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിസ്ഥാനം രാജിവച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. വിവിധ ദേശീയ വിഷയങ്ങളിലും ആഭ്യന്തര സുരക്ഷയിലും ഇരുവരും ചർച്ച നടത്തിയതായാണു സൂചന.
ഇതു കൂടാതെ പാർലമെന്റിൽ പ്രതിപക്ഷം ഉയർത്തുന്ന വിഷയങ്ങളായ ബിഹാറിലെ സമഗ്ര വോട്ടർ പരിശോധനയും ഓപ്പറേഷൻ സിന്ദൂറും ഇരുവരും ചർച്ച ചെയ്തെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചർച്ചകൾക്കുശേഷം മോദി യുകെയിലേക്ക് തിരിച്ചു.