ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: അന്വേഷണറിപ്പോർട്ട് മന്ത്രിസഭ സ്വീകരിച്ചു
Friday, July 25, 2025 4:48 AM IST
ബംഗളുരു: ഐപിഎൽ കിരീടജേതാക്കൾക്ക് ചിന്നസ്വാമി സ്റ്റേഡിയത്തിൽ സ്വീകരണം നൽകുന്നതിനിടെ തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ജസ്റ്റിസ് ജോൺ മൈക്കൽ ഡികുൻഹയുടെ അന്വേഷണ റിപ്പോർട്ട് കർണാടക മന്ത്രിസഭ സ്വീകരിച്ചു.
വിജയാഘോഷങ്ങൾ നടത്തുന്നതിൽ പങ്കാളികളായ സ്വകാര്യ അസോസിയേഷനുകൾ, കന്പനികൾ എന്നിവയ്ക്കെതിരേ നടപടിയുണ്ടാകുമെന്നു നിയമമന്ത്രി എച്ച്.കെ. പാട്ടീൽ അറിയിച്ചു.
റോയൽ ചലഞ്ചേഴ്സ് ബംഗളുരു, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, ഡിഎൻഎ എന്റർടെയ്ൻമെന്റ് നെറ്റ് വർക്ക്സ് എന്നിവയ്ക്കെതിരേയായിരിക്കും നടപടി. പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ഡിപ്പാർട്ട്മെന്റ് അന്വേഷണം നടത്തും.കഴിഞ്ഞ ജൂൺ നാലിനാണു ദുരന്തമുണ്ടായത്. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.