ഡ്രോണിൽ ഉപേക്ഷിച്ച 500 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു
Sunday, July 27, 2025 1:34 AM IST
സാംബ: ജമ്മു കാഷ്മീരിലെ സാംബയിൽ അന്താരാഷ്ട്ര അതിർത്തിക്കു സമീപം ഡ്രോണിൽ ഉപേക്ഷിച്ച 500 ഗ്രാം ഹെറോയിൻ പിടികൂടി.
പാക് അതിർത്തിക്കപ്പുറത്തുനിന്ന് ഇന്നലെ അർധരാത്രി ഡ്രോണിൽ ഒരു അജ്ഞാത വസ്തു വീണതായി ചില്ലിയാരി ഗ്രാമത്തിലെ പ്രദേശവാസി അറിയിച്ചതുപ്രകാരം സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പാണ് ഹെറോയിൻ അടങ്ങിയ പായ്ക്കറ്റ് കണ്ടെടുത്തത്.