ഡോ. ഭാർഗവ് മല്ലപ്പയ്ക്ക് അംഗീകാരം
Sunday, July 27, 2025 12:44 AM IST
ന്യൂഡൽഹി: പീപ്പിൾ ഫോറം ഓഫ് ഇന്ത്യ ദേശീയ ഉപാധ്യക്ഷൻ ഡോ. ഭാർഗവ് മല്ലപ്പയെ ഗവണ്മെന്റ് ഇന്റർനാഷണൽ യുണൈറ്റഡ് കിംഗ്ഡം അസോസിയേഷൻ കോമണ്‍വെൽത്ത് അഭിനന്ദനപത്രം നൽകി ആദരിച്ചു.
യുവജന ക്ഷേമ, കായിക മന്ത്രി ഒപ്പിട്ട സർട്ടിഫിക്കറ്റിൽ പൊതുനന്മയ്ക്കായുള്ള ഡോ. മല്ലപ്പയുടെ സേവനങ്ങളെ ഔദ്യോഗികമായി അംഗീകരിക്കുന്നു.
അദ്ദേഹത്തിന്റെ ദീർഘകാലത്തെ സാമൂഹിക പ്രവർത്തനത്തിനും, സമൂഹിക്യ നീതി ഉറപ്പാക്കാനുള്ള ഉദ്യമങ്ങൾക്കും മാനവികതയിൽ ഊന്നിയ ഇടപെടലുകളെയും അംഗീകരിക്കുന്നതാണ് സർട്ടിഫിക്കറ്റ്.പാർശ്വവൽകൃത സമൂഹങ്ങളുടെ ശക്തീകരണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ സജീവമാണ് വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഡോ. ഭാർഗവ് മല്ലപ്പ.
വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉറപ്പാക്കല്‍, പൗരബോധം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവ ലക്ഷ്യമിട്ട് പീപ്പിൾ ഫോറം ഓഫ് ഇന്ത്യയിലൂടെ വിവിധ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാണ്.