രണ്ട് ഡിഎസ്പിമാർ അപകടത്തിൽ മരിച്ചു
Sunday, July 27, 2025 1:34 AM IST
ഹൈദരാബാദ്/അമരാവതി: ആന്ധ്രപ്രദേശിലെ രണ്ടു ഡിഎസ്പിമാർ വാഹനാപകടത്തിൽ മരിച്ചു. ഹൈദരാബാദിനു സമീപമായിരുന്നു അപകടം. ചക്രധർ റാവു, ശാന്ത റാവു എന്നിവരാണു മരിച്ചത്.
ആന്ധ്ര പോലീസിന്റെ ഇന്റലിജൻസ് സെക്യൂരിറ്റി വിംഗിലെ ഉദ്യോഗസ്ഥരാണ് ഇരുവരും. ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായിആന്ധ്രയിലെ വിജയവാഡയിൽനിന്നു തെലുങ്കാനയിലെ ഹൈദരാബാദിലേക്കു പോകവേ കാർ റോഡ് ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം.