ആംബുലൻസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി
Sunday, July 27, 2025 12:44 AM IST
ഗയാജി: സർക്കാരിന്റെ റിക്രൂട്ട്മെന്റ് ടെസ്റ്റിനിടെ ബോധരഹിതയായ യുവതി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ കൂട്ടബലാത്സംഗത്തിനിരയായി.
ജൂലൈ 24ന് ഗയാജിയിലെ അനുഗ്രഹ് നാരായൺ മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേയുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ഹോം ഗാർഡ് റിക്രൂട്ട്മെന്റിനെത്തിയ രണ്ട് ഉദ്യോഗാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആംബുലൻസ് ഡ്രൈവറെയും ടെക്നീഷനെയും പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
കൂട്ടബലാത്സംഗ വാർത്ത പുറത്തായതോടെ നിതീഷ് സർക്കാരിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. “നിതീഷിനെ പുറത്താക്കൂ, പെൺകുട്ടികളെ രക്ഷപ്പെടുത്തൂ” എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് ആർജെഡി അറിയിച്ചു. സംസ്ഥാനത്ത് നിയമസംവിധാനം തകരാറിലായെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാജേഷ് കുമാർ ആരോപിച്ചു.