മും​​ബൈ: മും​​ബൈ-​​പൂ​​നെ എ​​ക്സ്പ്ര​​സ് വേ​​യി​​ൽ അ​​തി​​വേ​​ഗ​​ത്തി​​ലെ​​ത്തി​​യ ക​​ണ്ടെ​​യ്ന​​ർ ട്ര​​യി​​ല​​ർ ട്ര​​ക്ക് ഇ​​രു​​പ​​തോ​​ളം വാ​​ഹ​​ന​​ങ്ങ​​ളെ ഇ​​ടി​​ച്ചു​​തെ​​റി​​പ്പി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ഒ​​രാ​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. പ​​തി​​നെ​​ട്ടോ​​ളം പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു.

റാ​​യി​​ഗ​​ഡി​​ലെ ഖോ​​പോ​​ളി​​യി​​ൽ അ​​ദോ​​ഷി തു​​ര​​ങ്ക​​ത്തി​​നു സ​​മീ​​പം ഇ​​ന്ന​​ലെ ഉ​​ച്ച​​തി​​രി​​ഞ്ഞാ​​യി​​രു​​ന്നു അ​​പ​​ക​​ടം.


പ​​രി​​ക്കേ​​റ്റ് ന​​വി​​മും​​ബൈ​​യി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന ഏ​​താ​​നും​​പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്.

ബി​​എം​​ഡ​​ബ്ലി​​യും മെ​​ഴ്സി​​ഡ​​സും ഉ​​ൾ​​പ്പെ​​ടെ ആ​​ഡം​​ബ​​ര വാ​​ഹ​​ന​​ങ്ങ​​ൾ ഇ​​ടി​​യി​​ൽ പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നു. അ​​പ​​ക​​ട​​മു​​ണ്ടാ​​ക്കി​​യ ട്ര​​ക്ക് ഡ്രൈ​​വ​​റെ അ​​റ​​സ്റ്റ്ചെ​​യ്ത​​താ​​യി പോ​​ലീ​​സ് അ​​റി​​യി​​ച്ചു.