ഉദ്ധവിനു ജന്മദിനാശംസ നേരാൻ രാജ് താക്കറെ മാതോശ്രീയിലെത്തി
Monday, July 28, 2025 2:22 AM IST
മുംബൈ: ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയ്ക്കു ജന്മദിനാശംസകൾ നേരാൻ മാതോശ്രീയിലെത്തി രാജ് താക്കറെ. നിരവധി വർഷത്തിനുശേഷമാണ് രാജ് മാതോശ്രീയിലെത്തുന്നത്. ഉദ്ധവിന്റെ പിതൃസഹോദര പുത്രനായ രാജ് എംഎൻഎസ് അധ്യക്ഷനാണ്.
ദാദറിലെ സ്വവസതിയായ ശിവ്തീർഥിൽനിന്നു കാറോടിച്ചാണ് രാജ് ബാന്ദ്രയിലെ മാതോശ്രീയിലെത്തിയത്. പാർട്ടി എംപി സഞ്ജയ് റൗത്തിനൊപ്പമാണ് രാജിനെ ഉദ്ധവ് സ്വീകരിച്ചത്. ഇന്നലെ ഉദ്ധവിന്റെ 65-ാം ജന്മദിനമായിരുന്നു. ശിവസേന അധ്യക്ഷനും എന്റെ മൂത്ത സഹോദരനുമായ ഉദ്ധവ് താക്കറെയുടെ ജന്മദിനത്തിൽ മാതോശ്രീ സന്ദർശിച്ച് ആശംസകൾ കൈമാറി-രാജ് എക്സിൽ കുറിച്ചു.