സ്വകാര്യ ആശുപത്രിയിൽ യുവതി പീഡനത്തിനിരയായി; ജീവനക്കാരൻ അറസ്റ്റിൽ
Monday, July 28, 2025 2:22 AM IST
ബൽറാംപുർ (ഉത്തർപ്രദേശ്): ബൽറാംപുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഇരുപത്തിയെട്ടുകാരിയെ മയക്കാനുള്ള ഇന്ജക്ഷൻ നല്കിയശേഷം ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി.
ജൂലൈ 25ന് പഞ്ച്പേഡയിലെ വിമല വിക്രം ആശുപത്രിയിലായിരുന്ന സംഭവം. കേസിൽ ആശുപത്രി ജീവനക്കാരൻ യോഗേഷ് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു.