ധൻകറിന്റെ രാജിക്കു പിന്നിലെ കാരണം അറിയില്ല: ഖാര്‍ഗെ
Monday, July 28, 2025 2:22 AM IST
വിജയപുര (കര്‍ണാടക): ഉപരാഷ്ട്രപതി സ്ഥാനം ജഗ്ദീപ് ധൻകര്‍ രാജിവച്ചതിന്റെ യഥാര്‍ഥ കാരണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധൻകറും തമ്മിലുള്ള വിഷയമായതിനാല്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ധൻകറാണ് വ്യക്തമാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ധൻകര്‍ എല്ലായ്പ്പോഴും സര്‍ക്കാരിന്റെ പക്ഷം ചേര്‍ന്നിരുന്നുവെന്നു ചൂണ്ടിക്കാട്ടിയ ഖാർഗെ, കര്‍ഷകരെക്കുറിച്ചോ ദരിദ്രരെക്കുറിച്ചോ വിദേശനയ വിഷയങ്ങളിലോ പ്രതിപക്ഷം പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം തടഞ്ഞെന്നും പറഞ്ഞു. ജൂലൈ 21നു രാത്രിയാണ് ആരോഗ്യപരമായ കാരണങ്ങളാല്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവയ്ക്കുകയാണെന്ന് ധൻകർ അറിയിച്ചത്.