പ്രവർത്തകരെ ആക്രമിച്ചു; തിപ്ര മോത്തയെ കുറ്റപ്പെടുത്തി ബിജെപി
Monday, July 28, 2025 2:22 AM IST
അഗർത്തല: ത്രിപുരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത് റോഡിയോ പരിപാടി കേൾക്കുന്നതിനിടെ ബിജെപി പ്രവർത്തകർക്കു നേർക്ക് ആക്രമണം.
നിരവധി പേർക്കു പരിക്കേറ്റു. മൂന്നു കാറുകൾക്കും പത്തു ബൈക്കുകൾക്കും തീവച്ചു. സഖ്യകക്ഷിയായ തിപ്ര മോത്തയുടെ യൂത്ത് വിംഗ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നു ബിജെപി ആരോപിച്ചു. എന്നാൽ, ഇക്കാര്യം തിപ്ര മോത്ത നിഷേധിച്ചു. പൂർബ തക്സായിയ ഗ്രാമത്തിലായിരുന്നു സംഭവം.