ന്യൂ​ഡ​ൽ​ഹി: വ​നേ​ത​ര ആ​വ​ശ്യ​ത്തി​നു വ​നഭൂ​മി ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ പ​രി​ഹാ​ര​മാ​യി പ​ക​രം​ വ​ന​വ​ത്ക​ര​ണം ന​ട​ത്തു​ന്ന പ​ദ്ധ​തി​ക്കു​ കീ​ഴി​ൽ കേ​ര​ളം ത​ങ്ങ​ളു​ടെ ല​ക്ഷ്യ​ത്തി​ന്‍റെ പ​കു​തി​പോ​ലും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്.

പ​ക​രം​ വ​ന​വ​ത്ക​ര​ണ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്താനാ​യി സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച സെ​ൻ​ട്ര​ൽ എം​പ​വേ​​ഡ് ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് കേ​ര​ളം 2019-20നും 2023-24​നും ഇ​ട​യി​ൽ പ​ദ്ധ​തി​യി​ട്ട​തി​ന്‍റെ 39.7 ശ​ത​മാ​നം മാ​ത്ര​മാ​ണ് ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

ഇ​തേ കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തു ല​ക്ഷ്യം വ​ച്ച​തി​ന്‍റെ 85 ശ​ത​മാ​നം വ​ന​വ​ത്ക​ര​ണ​വും ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. 2019-20നും 2023-24​നും ഇ​ട​യി​ൽ 2,09,297 ഹെ​ക്ട​റി​ൽ പ​ക​രം​ വ​ന​വ​ത്ക​ര​ണം ന​ട​പ്പി​ലാ​ക്കാ​നാ​ണ് കേ​ന്ദ്രം ല​ക്ഷ്യ​മി​ട്ട​തെ​ന്നും ഇ​തി​ൽ 1,78,261 ഹെ​ക്ട​ർ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഗു​ജ​റാ​ത്ത്, ചണ്ഡിഗ​ഡ്, മി​സോ​റം, മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വ ല​ക്ഷ്യം പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ കേ​ര​ള​മ​ട​ക്ക​മു​ള്ള ചി​ല സം​സ്ഥാ​ന​ങ്ങ​ളാ​ണ് പി​റ​കി​ലാ​യി​രി​ക്കു​ന്ന​ത്.

മേ​ഘാ​ല​യ ത​ങ്ങ​ളു​ടെ ല​ക്ഷ്യ​ത്തി​ന്‍റെ 22.3 ശ​ത​മാ​നം മാ​ത്രം പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ മ​ണി​പ്പു​ർ 37.9 ശ​ത​മാ​നം, പ​ശ്ചി​മ ബം​ഗാ​ൾ 39.2 ശ​ത​മാ​നം, ത​മി​ഴ്നാ​ട് 32.3 ശ​ത​മാ​നം, ആ​ന്ധ്രപ്ര​ദേ​ശ് 40.1 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ. 433.06 ഹെ​ക്ട​ർ ഭൂ​മി​യി​ൽ വ​ന​വ​ത്ക​ര​ണം ന​ട​പ്പാ​ക്കാ​നാ​ണ് കേ​ര​ളം പ​ദ്ധ​തി​യി​ട്ട​തെ​ങ്കി​ലും 171.80 ഹെ​ക്ട​ർ ഭൂ​മി​യി​ൽ മാ​ത്ര​മാ​ണ് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള​ത്.


ഈ ​മാ​സം ആ​ദ്യം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​ക​രം വ​ന​വ​ത്ക​ര​ണ ഫ​ണ്ട് മാ​നേ​ജ്മെ​ന്‍റ് പ്ലാ​നിം​ഗ് അ​ഥോ​റി​റ്റി​യു​ടെ (സി​എ​എം​പി​എ) കീ​ഴി​ലെ ഫ​ണ്ടു​ക​ൾ സം​സ്ഥാ​ന​ങ്ങ​ൾ വി​നി​യോ​ഗി​ച്ച​തി​നെ​ക്കു​റി​ച്ചും റി​പ്പോ​ർ​ട്ടി​ൽ വെ​ളി​പ്പെ​ടു​ത്തു​ന്നു​ണ്ട്.

2019-20നും 2023-24​നും ഇ​ട​യി​ൽ സം​സ്ഥാ​ന വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ​ക്കാ​യി 38,516 കോ​ടി രൂ​പ​യാ​ണ് ദേ​ശീ​യ സി​എ​എം​പി​എ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ങ്ങ​ൾ അ​വ​രു​ടെ വ​നം​വ​കു​പ്പു​ക​ൾ​ക്കാ​യി 29,311 കോ​ടി രൂ​പ​യാ​ണ് പു​റ​ത്തു​വി​ട്ടി​ട്ടു​ള്ള​ത്.

പ​ദ്ധ​തി​ക്കാ​യി അം​ഗീ​ക​രി​ച്ച വി​ഹി​ത​ത്തി​ന്‍റെ 67.5 ശ​ത​മാ​നം മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഇ​ത് അ​ർ​ഥ​മാ​ക്കുന്ന​ത്. ചി​ല സം​സ്ഥാ​ന​ങ്ങ​ൾ 90 ശ​ത​മാ​ന​ത്തി​ലേ​റെ ഫ​ണ്ട് വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ല സം​സ്ഥാ​ന​ങ്ങ​ളും ഫ​ണ്ടി​ന്‍റെ 60 ശ​ത​മാ​നം പോ​ലും ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.