അറസ്റ്റ് അപലപനീയം: മാർ മഞ്ഞളി
Tuesday, July 29, 2025 2:45 AM IST
ന്യൂഡൽഹി: കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവം അപലപനീയമെന്ന് ആഗ്ര ആർച്ച്ബിഷപ് മാർ റാഫി മഞ്ഞളി.
പൗരന്മാർക്കു ഭയമില്ലാതെ സമാധാനപരമായി ജീവിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യമായതെല്ലാം ഉറപ്പാക്കണമെന്ന് അദ്ദേഹം ദീപികയോടു പറഞ്ഞു.
അശരണർക്കും പാവങ്ങൾക്കും നന്മകളും സേവനങ്ങളും മാത്രം ചെയ്യുന്ന ക്രൈസ്തവർക്കെതിരേയുള്ള തെറ്റായ ചില മുൻവിധികളാണ് അടിസ്ഥാനപ്രശ്നം. ഇത്തരം മുൻവിധികളാണ് കന്യാസ്ത്രീകളുടെ നിയമവിരുദ്ധ കസ്റ്റഡിയുടെ പിന്നിലുള്ളത്. ക്രൈസ്തവർ ഭയത്തിന്റെ അന്തരീക്ഷത്തിൽ കഴിയേണ്ട സ്ഥിതിയുണ്ട്. - ആർച്ച്ബിഷപ് മഞ്ഞളി പറഞ്ഞു.