പഞ്ചാബിൽ മൂന്നു രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചതായി റിപ്പോർട്ട്
Tuesday, July 29, 2025 2:45 AM IST
ചണ്ഡിഗഡ്: ട്രോമ കെയർ സെന്ററിൽ ചികിത്സയിൽ കഴിഞ്ഞ മൂന്നു രോഗികൾ മരിച്ചത് ഓക്സിജൻ ലഭിക്കാത്തതിനെത്തുടർന്നെന്ന് രോഗിയുടെ ബന്ധുക്കൾ.
വെന്റിലേറ്ററിലേക്കുള്ള ഓക്സിജൻ വിതരണം തടസപ്പെട്ടതി നെത്തുടർന്ന് അല്പനേരം മുടങ്ങിയെന്നും ബാക്അപ് സിലിണ്ടറുകളുള്ളതിനാൽ അടുത്തനിമിഷംതന്നെ ഓക്സിജൻ വിതരണം പുനരാരംഭിച്ചെന്നുമാണ് ആശുപത്രി അധികൃതർ നല്കുന്ന വിശദീകരണം.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയമവിദഗ്ധരും ഡോക്ടർമാരും അടങ്ങുന്ന ഒന്‍പതംഗ കമ്മിറ്റിയെ സർക്കാർ നിയമിച്ചു. മരിച്ച മൂന്നുപേരിൽ ഒരാൾ പാന്പുകടിയേറ്റതിനെത്തുടർന്നാണു ചികിത്സ തേടിയത്.
മറ്റൊരാൾ ലഹരിമരുന്ന് അധികമായി കൂടുതൽ കഴിച്ചതിനെത്തുടർന്നും മൂന്നാമത്തയാൾ ക്ഷയരോഗത്തിനും ചികിത്സ തേടിയവരാണ്. മൂവരും വെന്റിലേറ്ററിലായിരുന്നു.