രാമനാഥപുരം രൂപത പ്രതിഷേധിച്ചു
Tuesday, July 29, 2025 2:45 AM IST
കോയമ്പത്തൂർ: കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവത്തിൽ രാമനാഥപുരം രൂപത ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പെൺകുട്ടികളുടെ മാതാപിതാക്കൾ രേഖാപൂർവം നൽകിയ സമ്മതപത്രം ഉണ്ടായിട്ടും മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത പോലീസ് നടപടി ഹീനവും അത്യന്തം അപലപനീയവും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റ ലംഘനവുമാണെന്നു രാമനാഥപുരം രൂപത ബിഷപ് മാർ പോൾ ആലപ്പാട്ട് പ്രസ്താവിച്ചു.