കേണൽ ഖുറേഷിക്കെതിരേയുള്ള പരാമർശം: ബിജെപി മന്ത്രിക്ക് വീണ്ടും സുപ്രീംകോടതിയുടെ ശാസന
Tuesday, July 29, 2025 2:45 AM IST
ന്യൂഡൽഹി: ’ഓപ്പറേഷൻ സിന്ദൂറി’ നെക്കുറിച്ച് രാജ്യത്തോട് വിവരിച്ച സൈനിക വക്താവ് സോഫിയ ഖുറേഷിയെ"തീവ്രവാദികളുടെ സഹോദരി’ എന്ന് വിളിച്ച മധ്യപ്രദേശിലെ ബിജെപി മന്ത്രി കുൻവർ വിജയ് ഷായെ രൂക്ഷമായി ശാസിച്ച് സുപ്രീംകോടതി.
കോടതിയുടെ ക്ഷമയെ മന്ത്രിപരീക്ഷിക്കുകയാണെന്ന് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് വിമർശിച്ചു. കേസിൽ മന്ത്രി പറഞ്ഞ മാപ്പിനെ വിമർശിച്ചുകൊണ്ടാണ് കോടതി രൂക്ഷഭാഷയിൽ ഷായെ ശാസിച്ചത്.
മന്ത്രിയുടെ സത്യസന്ധത സംശയാസ്പദമാണെന്ന് ബെഞ്ച് വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് അടുത്ത മാസം 13നകം സമർപ്പിക്കാനും കോടതി പ്രത്യേക അന്വേഷണ സമിതിയോട് നിർദേശിച്ചു.