സിആർപിഎഫ് ജവാനെ വെടിവച്ചു കൊലപ്പെടുത്തി
Tuesday, July 29, 2025 2:45 AM IST
ചണ്ഡിഗഡ്: ഹരിയാനയിലെ സോനിപത് ജില്ലയിൽ മോട്ടോർസൈക്കിളിലെത്തിയ യുവാക്കൾ സിആർപിഎഫ് ജവാനെ വെടിവച്ചുകൊന്നു.
അവധിക്കു നാട്ടിലെത്തിയ കിഷൻ(30)ആണ് മരിച്ചത്. കഴിഞ്ഞദിവസം ഖേരി ദംകാൻ ഗ്രാമത്തിൽ കൻവാർ യാത്രയുമായി ബന്ധപ്പെട്ട് നാട്ടുകാരും കിഷനും തർക്കത്തിലേർപ്പെട്ടിരുന്നു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് എസ്ഐ ലാൽ സിംഗ് പറഞ്ഞു.