തെരുവുനായശല്യം ; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി
Tuesday, July 29, 2025 2:45 AM IST
ന്യൂഡൽഹി: തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധയും മരണവും വർധിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി.
ഡൽഹിയിലെ തെരുവുനായ്ക്കളുടെ ആക്രമണത്തെ സംബന്ധിച്ച് ദേശീയ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
വാർത്ത അസ്വസ്ഥത ഉളവാക്കുന്നതാണെന്നും ഇത്തരം ആക്രമണങ്ങൾക്ക് ആത്യന്തികമായി ഇരയാകുന്നത് കുട്ടികളാണെന്നും കോടതി നിരീക്ഷിച്ചു.