റഷ്യ മധ്യസ്ഥത വഹിക്കേണ്ട: യൂറോപ്യൻ യൂണിയൻ
Tuesday, June 17, 2025 2:24 AM IST
ബ്രസൽസ്: ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ റഷ്യ മധ്യസ്ഥത വഹിക്കേണ്ടെന്ന് യൂറോപ്യൻ യൂണിയൻ. റഷ്യക്ക് അതിനുള്ള യോഗ്യതയില്ലെന്ന് യൂറോപ്യൻ യൂണിയൻ വക്താവ് എൽ അനൗനി പറഞ്ഞു.
നേരത്തേ യുഎസ് പ്രസിഡന്റ് ട്രംപാണ് റഷ്യൻ പ്രസിഡന്റ് പുടിനു മധ്യസ്ഥത വഹിക്കാനാകുമെന്ന് നിർദേശിച്ചത്.
പുടിൻ അതിനു തയാറാണെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു. എന്നാൽ, റഷ്യയും ഇറാനും സൈനിക സഹകരണ കരാറിൽ പങ്കാളികളാണെന്നും റഷ്യക്ക് നിഷ്പക്ഷത പുലർത്താനാവില്ലെന്നും യൂറോപ്യൻ യൂണിയൻ ചൂണ്ടിക്കാട്ടി.