ക്ലിഫ് ഹൗസിൽ വെടിപൊട്ടിയ സംഭവം: പോലീസുകാരന് സസ്പെൻഷൻ
Wednesday, December 7, 2022 4:33 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അബദ്ധത്തിൽ വെടിപൊട്ടിയ സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. റാപിഡ് ആക്ഷൻ ഫോഴ്സ് അംഗമായ എസ്ഐ ഹാഷിം റഹ്മാനെയാണ് സസ്പെൻഡ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെയാണ് ക്ലിഫ് ഹൗസിന് മുൻവശത്തുള്ള ഗാർഡ് റൂമിൽ വെടിപൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെ മാഗസിനിൽ കുടുങ്ങിയ വെടിയുണ്ട പുറത്തേക്ക് തെറിക്കുകയായിരുന്നു.
സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട സിറ്റി പോലീസ് കമ്മീഷണർ ആണ് റഹ്മാനെതിരെ നടപടി എടുത്തത്.