പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ബോംബ്
Tuesday, January 3, 2023 12:28 AM IST
ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്നിന്റെ വസതിയോടു ചേർന്ന ഹെലിപ്പാഡിനു സമീപത്ത് ബോംബ് കണ്ടെത്തി. അതീവ സുരക്ഷ ക്രമീകരണമുള്ള സ്ഥലത്താണ് ബോംബ് കണ്ടെത്തിയത്.
പഞ്ചാബിന്റെയും ഹരിയാനയുടെയും നിയമസഭ മന്ദിരവും സെക്രട്ടറിയേറ്റും ബോംബ് കണ്ടെത്തിയ സ്ഥലത്തിനടുത്താണ്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.