മാണി സി. കാപ്പന്റെ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം
Saturday, February 4, 2023 3:51 PM IST
തിരുവനന്തപുരം: മാണി സി. കാപ്പന്റെ കേരള ഡെമോക്രാറ്റിക് പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. സംസ്ഥാന പാർട്ടിയായി ആണ് അംഗീകാരം നൽകിയത്.
2021-ലാണ് മാണി സി. കാപ്പൻ പുതിയ പാർട്ടി രൂപികരിച്ചത്. എൻസിപിയിലായിരുന്ന കാപ്പൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് പാർട്ടി വിട്ടത്. എൻസിപിയുടെ സിറ്റിംഗ് സീറ്റായിരുന്ന പാലാ കേരള കോൺഗ്രസ്-എമ്മിന് നൽകാൻ സിപിഎം തീരുമാനിക്കുകയായിരുന്നു.
ഇതോടെ ഇടഞ്ഞ കാപ്പൻ ഒറ്റയ്ക്ക് പാർട്ടി വിട്ട് പാലായിൽ യുഡിഎഫ് സ്ഥാനാർഥിയാവുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ജോസ്. കെ. മാണിയെ പരാജയപ്പെടുത്തി കാപ്പൻ മികച്ച ജയം സ്വന്തമാക്കുകയും ചെയ്തു.