ശിവശങ്കറിന്റെ അറസ്റ്റ് സ്വാഭാവിക നടപടി, സര്‍ക്കാരിന് തിരിച്ചടിയാകില്ല: കാനം
Wednesday, February 15, 2023 6:41 PM IST
തിരുവനന്തപുരം: ലൈഫ് മിഷൻ കേസിലെ ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെ ബാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേസന്വേഷണത്തിന്റെ ഭാഗമായി പല നടപടികളും സ്വീകരിക്കും. ഇത് സര്‍ക്കാരിന് തിരിച്ചടിയാകില്ലെന്നും കാനം പറഞ്ഞു.
ശിവശങ്കര്‍ ഇടത് മുന്നണിയുടെ ഭാഗമല്ല, അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ച ആളാണെന്നും കാനം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സ്വാഭാവിക നടപടിയാണ് ശിവശങ്കറിന്റെ അറസ്റ്റ്.
അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമുണ്ടോയെന്ന് സിപിഐ പരിശോധിച്ചിട്ടില്ലെന്നും കാനം കൂട്ടിചേര്‍ത്തു.