എല്‍ഡിഎഫ് അടിയന്തര നേതൃയോഗം വ്യാഴാഴ്ച ചേരും
Thursday, March 9, 2023 8:12 AM IST
തിരുവനന്തപുരം: ഇടതുമുന്നണിയുടെ അടിയന്തര നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികളും സര്‍ക്കാര്‍ പദ്ധതികളുടെ അവലോകനവും ചര്‍ച്ചയാകും.
സംസ്ഥാനത്ത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വീണ്ടും ശക്തമാകുന്നതും ചര്‍ച്ചയായേക്കും. വൈകുന്നരം മൂന്നരയ്ക്ക് എകെജി സെന്ററിലാണ് യോഗം.