ഈ പോക്ക് എങ്ങോട്ട്..! ആഗോള ഓഹരി വിപണികൾ കൂപ്പുകുത്തി, ഇന്ത്യൻ മാർക്കറ്റും
വെബ് ഡെസ്ക്
Monday, March 20, 2023 4:30 PM IST
ന്യൂഡൽഹി: ലോകമെങ്ങും ഓഹരി വിപണിയിൽ വൻ തകർച്ച. ബാങ്കിംഗ് ഓഹരികളിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. ഏഷ്യൻ, യൂറോപ്യൻ ഓഹരികളിൽ ബാങ്കിംഗ് മേഖലയിൽ വൻ തകർച്ചയാണ് നേരിട്ടത്.
പ്രതിസന്ധിയിലായ സ്വിറ്റ്സർലൻഡിലെ ക്രെഡിറ്റ് സ്വിസിനെ യുബിഎസ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓഹരികളിൽ തിരിച്ചടി നേരിട്ടത്. ആഗോള വിപണിയിലെ പ്രതിസന്ധി ഇന്ത്യൻ ഓഹരി വിപണിയിലും നഷ്ടം വരുത്തി.