കൊച്ചിയില്‍ മെട്രോപൊളിറ്റന്‍ വികസന അതോറിറ്റി രൂപീകരിക്കണം; സർക്കാരിനോട് ഹൈക്കോടതി
Thursday, March 23, 2023 3:52 PM IST
കൊച്ചി: കൊച്ചി നഗരവികസനത്തിനായി മെട്രോപൊളിറ്റന്‍ വികസന അതോറിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി. നാല് മാസത്തിനകം അതോറിറ്റി രൂപീകരിക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി.
മുംബൈയ്ക്കും ഡല്‍ഹിക്കും സമാനമായി കൊച്ചിക്കും ഒരു മെട്രോപൊളിറ്റന്‍ വികസന അതോറിറ്റി വേണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നടപടി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കൊച്ചി കോര്‍പറേഷനും ജില്ലാ ഭരണകൂടവും അടക്കമുള്ളവ പ്രത്യേക സംവിധാനമായാണ് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നത്. അതിനാല്‍ നഗരവികസനത്തിന് ഏകീകൃത സംവിധാനം വേണമെന്നാ
വശ്യപ്പെട്ട് നെടുമ്പാശേരി സ്വദേശികളാണ് കോടതിയെ സമീപിച്ചത്.