സൽമാൻ ഖാന് വധ ഭീഷണി: യുവാവ് അറസ്റ്റിൽ
Sunday, March 26, 2023 10:35 PM IST
മുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാന് വധ ഭീഷണി അയച്ച യുവാവ് അറസ്റ്റിൽ. ധക്കാട് രാം ബിഷ്ണോയ് (21) എന്ന യുവാവാണ് അറസ്റ്റിലായത്. ജോദ്പുരിലെ ലുനി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രോഹിച കലാൻ ഗ്രാമത്തിലെ സിയഗാവ് കി ധനി നിവാസിയാണ് ഇയാൾ.
മുംബൈ, രാജസ്ഥാൻ പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബിഷ്ണോയി പിടിയിലായത്. ഇ മെയിലിലൂടെയാണ് ഇയാൾ നടന്റെ ഓഫീസിലേക്ക് ഭീഷണി സന്ദേശം അയച്ചത്. പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയെപ്പോലെ നിങ്ങൾ അവസാനിക്കുമെന്നായിരുന്നു ഭീഷണി.