അമേരിക്കയിലെ ചുഴലിക്കാറ്റ്: മരണം 18 ആയി
Sunday, April 2, 2023 11:20 AM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ നാശം വിതച്ച ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. ദക്ഷിണ-മധ്യ-കിഴക്കൻ അമേരിക്കയിലാണ് വിനാശകരമായ കാറ്റും ചുഴലിക്കാറ്റും വീശിയടിച്ചത്.
ചുഴലിക്കാറ്റിനെ തുടർന്നു നിരവധി പേർക്ക് പരിക്കേറ്റു. ടെന്നസിയിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശം വിതച്ചത്. തെക്ക് അർക്കൻസാസ്, മിസിസിപ്പി, അലബാമ എന്നിവിടങ്ങളിലും ഇൻഡ്യാനയിലും മല്ലിനോയിസിലും ചുഴലിക്കാറ്റ് നാശം വിതച്ചിരുന്നു.