പെണ്‍കുട്ടിയെ സഹപാഠി ക്രൂരമായി പൊള്ളലേല്‍പ്പിച്ചു; സംഭവം വെള്ളായണി കാര്‍ഷിക കോളജില്‍
Thursday, May 25, 2023 2:55 PM IST
തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളജില്‍ പെണ്‍കുട്ടിയെ സഹപാഠി ക്രൂരമായി പൊള്ളലേല്‍പ്പിച്ചു. ആന്ധ്രാ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് പൊള്ളലേറ്റത്. ആന്ധ്രാ സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയാണ് പൊള്ളിച്ചതെന്നാണ് വിവരം.
കഴിഞ്ഞാഴ്ചയാണ് സംഭവം. ഇരുവരും ഹോസ്റ്റലില്‍ ഒരു മുറിയിലായിരുന്നു താമസം. ഇന്‍ഡക്ഷന്‍ കുക്കറില്‍ ഉപയോഗക്കുന്ന സ്റ്റീല്‍ പാത്രമുപയോഗിച്ച് മുതുകിലും കൈയിലും പൊള്ളലേല്‍പ്പിക്കുകയായിരുന്നു. ആക്രമണ കാരണം വ്യക്തമല്ല.
സംഭവത്തില്‍ തിരുവല്ലം പോലീസ് അന്വേഷണം ആരംഭിച്ചു. വിഷയം അന്വേഷിക്കാന്‍ കോളജ് അധികൃതര്‍ നാലംഗ സമിതിയെ നിയമിച്ചു.