ചെങ്കോല്‍ വിവാദം തമിഴ്നാടിനെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ നീക്കം: ജയറാം രമേശ്
Friday, May 26, 2023 7:58 PM IST
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അധികാരകൈമാറ്റത്തിന്റെ ചിഹ്നമായി ചെങ്കോല്‍ സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ്.
മൗണ്ട് ബാറ്റണോ, സി.രാജഗോപാലാചാരിയോ നെഹ്റുവോ ചെങ്കോലിനെ അധികാരകൈമാറ്റത്തിന്റെ ചിഹ്നമായി വിശേഷിപ്പിച്ചതിന് യാതൊരു തെളിവുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു.
തമിഴ്നാടിനെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായ പ്രാചാരണമാണിത്. ഇത് സംബന്ധിച്ച വിവരം വാട്ട്സാപ്പ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ളതാണെന്നും ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.
ചെങ്കോലിനെ കോണ്‍ഗ്രസ് അവജ്ഞയോടെയാണ് കാണുന്നെന്ന വിമര്‍ശനവുമായി കഴിഞ്ഞ ദിവസം ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്തെത്തിയിരുന്നു. നെഹ്റുവിന് സമ്മാനമായി കിട്ടിയ സ്വര്ണവടിയെന്നാണ് ചെങ്കോലിനെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഇത് ഹിന്ദു ആചാരങ്ങളോടുള്ള അവഗണനയാണെന്നായിരുന്നു പ്രതികരണം.