ബംഗാളിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ബംഗാളി ഭാഷ നിര്‍ബന്ധമാക്കും
Wednesday, August 9, 2023 3:06 AM IST
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ രണ്ടാം ഭാഷയായി ബംഗാളി നിർബന്ധമാക്കും. മുഖ്യമന്ത്രി മമത ബാനർജിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ബംഗാളി നിർബന്ധമാക്കാനുള്ള നിർദേശത്തിന് അംഗീകാരം നൽകി.
ബംഗാളി രണ്ടാം ഭാഷയായി പഠിക്കാനുള്ള ഓപ്ഷനുകളുണ്ടെങ്കിലും മിക്ക വിദ്യാർഥികളും ഹിന്ദിയോ മറ്റ് ഭാഷകളോ ആണ് ഇഷ്ടപ്പെടുന്നത്. ഇതുമൂലം കുട്ടികൾ ബംഗാളി ശരിയായ രീതിയിൽ പഠിക്കുന്നില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് പിടിഐയോട് പറഞ്ഞു.
ബംഗാളി രണ്ടാം ഭാഷയാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത അഭിഭാഷക സംഘടനയായ ബംഗ്ലാ പോക്കോ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവിനെയും അഭിനന്ദിച്ചു.