ഗണേഷ് കുമാര്‍ രാജിവയ്ക്കണം; എംഎല്‍എ ഓഫീസിലേക്ക് യുഡിഎഫ് മാര്‍ച്ച്
Tuesday, September 19, 2023 11:46 AM IST
കൊല്ലം: സോളാര്‍ ഗൂഢാലോചനയില്‍ ആരോപണവിധേയനായ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരേ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. ഗണേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പത്തനാപുരത്തെ എംഎല്‍എ ഓഫീസിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തി.
യുഡിഎഫിന്റെ വിവിധ ഘടകകക്ഷികളില്‍നിന്നുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് എത്തിയത്. നെടുമ്പുറം ജംഗ്ഷനില്‍നിന്ന് പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. എംഎല്‍എ ഓഫീസിന് 200 മീറ്റര്‍ അകലെവച്ചാണ് പോലീസ് മാര്‍ച്ച് തടഞ്ഞത്.
പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറിനിന്ന് പ്രതിഷേധിക്കുകയാണ്.