സ്വർണവിലയിൽ ഇടിവ്
Wednesday, April 23, 2025 12:11 PM IST
കൊച്ചി: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് കുതിച്ച സ്വർണവില ഇടിഞ്ഞു. ചൊവ്വാഴ്ച കൂടിയത് അതേപോലെ തന്നെ ഇന്ന് തിരിച്ചിറങ്ങി. പവന് 2200 രൂപയാണ് കുറഞ്ഞത്.
പവന് നിലവിൽ 72,120 രൂപയാണ്. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 275 രൂപയാണ് ഗ്രാമിന് താഴ്ന്നത്. 9015 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഈ മാസം 12നാണ് സ്വർണവില ആദ്യമായി 70,000 കടന്നത്.