കോട്ടയത്ത് അമ്മയും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവം; ഭർത്താവും ഭർതൃപിതാവും കസ്റ്റഡിയിൽ
Wednesday, April 30, 2025 2:52 PM IST
കോട്ടയം: ഏറ്റുമാനൂർ പള്ളിക്കുന്നിൽ അമ്മയും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃപിതാവുംകസ്റ്റഡിയിൽ. പാലാ മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റും ഹൈക്കോടതി അഭിഭാഷകയുമായിരുന്ന ജിസ്മോളുടെ ഭർത്താവ് ജിമ്മി, ഭർതൃപിതാവ് ജോസഫ് എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇരുവരെയും വിളിച്ചുവരുത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. വിശദമായി ചോദ്യം ചെയ്ത ശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തും.
ജിസ്മോൾ ഗാർഹിക പീഡനത്തിനിരയായെന്നതിന് പോലീസിന് തെളിവ് ലഭിച്ചു. മൊബൈൽ ഫോൺ പരിശോധിച്ചതിലൂടെയാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കുന്ന ചില ഓഡിയോ സന്ദേശങ്ങൾ അടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്.