സ്വര്‍ണത്തിന് വീണ്ടും 73,000 രൂപ കടന്നു
Thursday, May 8, 2025 11:42 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 73,000 രൂപ മുകളിലായി.
പവന് 73,040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 55 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9130 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.