സൈബര്‍ സുരക്ഷ; ബാങ്കുകളുടെ യോഗം വിളിച്ച് കേന്ദ്ര ധനമന്ത്രി
Friday, May 9, 2025 3:00 PM IST
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ ബാങ്കുകളുടെ യോഗം വിളിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. പൊതു, സ്വകാര്യ ബാങ്കുകൾ, ആർബിഐ, എൻപിസിഐ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി ടീം എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
ഇന്ത്യന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നേരെ പാക് സൈബര്‍ ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് നീക്കം. ഇന്ന് വൈകിട്ടാണ് യോഗം. ഇന്ത്യയുടെ സൈബർ റെസ്പോൺസ് ടീമുകളും യോഗത്തിൽ പങ്കെടുക്കും.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തെ പല സുപ്രധാന കേന്ദ്രങ്ങളെയും പാക് ഹാക്കർമാർ ലക്ഷ്യംവച്ചിരുന്നു. ഈ സാഹചര്യത്തിൽ സുരക്ഷ വർധിപ്പിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് യോഗം ചേരുക.