തെരുവുനായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു
Saturday, May 10, 2025 4:26 AM IST
വളപട്ടണം: ചിറക്കൽ ബാലൻ കിണറിനു സമീപത്ത് തെരുവുനായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. കണ്ണാടിപറമ്പ് മാലോട്ടെ അശ്വതി ഹൗസിൽ എ. സത്യനാണ് (60) മരിച്ചത്. ഭാര്യ ബിന്ദുവിന് (54) സാരമായി പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെയാണ് പുതിയ തെരു ഭാഗത്തുനിന്നു കണ്ണാടിപ്പറമ്പ് ഭാഗത്തേക്കു സ്കൂട്ടർ ഓടിച്ചു പോകവേ ചിറക്കൽ ബാലൻ കിണറിനു സമീപത്തായിരുന്നു അപകടം.
നായ കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേക്കു തെറിച്ച് വീണ് സാരമായി പരിക്കേറ്റ സത്യനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.