വി.എസിനെ ആശുപത്രിയില്‍ സന്ദർശിച്ച് മന്ത്രി വീണാ ജോര്‍ജ്
Wednesday, June 25, 2025 9:18 PM IST
തിരുവനന്തപുരം: ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ചികിത്സ സംബന്ധിച്ച് ഡോക്ടർമാരുമായി ആശയവിനിമയം നടത്തിയശേഷമാണ് മന്ത്രി മടങ്ങിയത്.
അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് വി.എസിനെ പട്ടം എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാര്‍ഡിയാക് ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.