ല​ണ്ട​ന്‍: വിം​ബി​ള്‍​ഡ​ണ്‍ ടെ​ന്നീ​സ് ആ​ദ്യ റൗ​ണ്ടി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട് മു​ന്‍ യു​എ​സ് ഓ​പ്പ​ണ്‍ ചാ​മ്പ്യ​നാ​യ ഡാ​നി​ല്‍ മെ​ദ്‌​വ​ദേ​വ് പു​റ​ത്താ​യി. സ്‌​കോ​ര്‍ 7-6(7-2), 3-6, 7-6(7-3), 6-2. ഫ്ര​ഞ്ച് താ​രം ബെ​ഞ്ച​മി​ന്‍ ബോ​ണ്‍​സി​യാ​ണ് താ​ര​ത്തെ അ​ട്ടി​മ​റി​ച്ച​ത്.

നാ​ലു​സെ​റ്റു​ക​ള്‍ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​ക്ക​മാ​ണ് ബെ​ഞ്ച​മി​ന്‍ മെ​ദ്‌​വ​ദേ​വി​നെ തോ​ല്‍​പ്പി​ച്ച​ത്. ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​ക്കം ടൈ​ബ്രേ​ക്ക​റി​ലേ​ക്കാ​ണ് ബോ​ണ്‍​സി ആ​ദ്യ സെ​റ്റ് സ്വ​ന്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ര​ണ്ടാം സെ​റ്റി​ല്‍ മെ​ദ്‌​വ​ദേ​വ് തി​രി​ച്ചു​വ​ന്നു. 6-3 എ​ന്ന സ്‌​കോ​റി​നാ​ണ് സെ​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്.

മൂ​ന്നാം സെ​റ്റി​ലും ടൈ​ബ്രേ​ക്ക​റി​ല്‍ മു​ന്നേ​റി​യ ഫ്ര​ഞ്ച് താ​രം വീ​ണ്ടും മു​ന്നി​ലെ​ത്തി. നാ​ലാം സെ​റ്റി​ലും മി​ക​വോ​ടെ റാ​ക്ക​റ്റേ​ന്തി​യ ബോ​ണ്‍​സി മു​ന്‍ യു​എ​സ് ഓ​പ്പ​ണ്‍ ജേ​താ​വി​നെ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഞെ​ട്ടി​ച്ചു. 6-2 എ​ന്ന സ്‌​കോ​റി​ന് സെ​റ്റും മ​ത്സ​ര​വും താ​രം സ്വ​ന്ത​മാ​ക്കി.