പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ ഏഴ് വയസുകാരിക്ക് പരിക്ക്
Wednesday, August 6, 2025 1:07 AM IST
ചെന്നൈ: തമിഴ്നാട്ടിൽ പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ ഏഴ് വയസുകാരിക്ക് പരിക്ക്. തൊണ്ടിയാർപേട്ടിലാണ് സംഭവം.
മുഖത്തും താടിയിലും പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
നായയെ ചെന്നൈ കോർപ്പറേഷന്റെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തൊണ്ടിയാർപേട്ടിലെ വാടകവീട്ടിലാണ് കുട്ടിയും മാതാപിതാക്കളും താമസിക്കുന്നത്. കുട്ടി ഒന്നാം നിലയിലേക്ക് വന്നപ്പോൾ വീട്ടുടമയുടെ നായ ആക്രമിക്കുകയായിരുന്നു.
കരച്ചിൽ കേട്ടെത്തിയ മാതാപിതാക്കൾ ഉടൻതന്നെ കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയുടെ ഉടമ ജ്യോതിക്കെതിരെ പോലീസ് കേസെടുത്തു.