ആസാമിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ
Thursday, August 7, 2025 12:54 AM IST
ദിസ്പുർ: ആസമിലെ തേസ്പൂരിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. മേഘാലി സൈകിയ(42) ആണ് മരിച്ചത്. 80 ശതമാനത്തിലധികമേറ്റ പൊള്ളലാണ് മരണകാരണം.
സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് ജയന്ത സൈകിയ(44)യെ പോലീസ് അറസ്റ്റ് ചെയ്തു. മേഘാലിയെ കൊലപ്പെടുത്തിയതാണെന്ന് മാതാപിതാക്കൾ ആരോപിച്ചു.
എന്നാൽ മേഘാലി സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ജയന്തയുടെ കുടുംബം അവകാശപ്പെട്ടു. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജയന്ത സൈകിയയുടെ സഹോദരന് പൊള്ളലേറ്റതായും കുടുംബം വ്യക്തമാക്കി.
സംഭവത്തിന് ശേഷം പ്രതി രക്ഷപ്പെട്ടെങ്കിലും പിടികൂടിയതായി പോലീസ് പറഞ്ഞു.